ജയ്പൂര്‍ : സ്വതന്ത്ര എംഎല്‍എയുടെ മകന്‍ ഓടിച്ച ആഡംബര കാറിടിച്ച് മൂന്നുപേര്‍ മരിച്ചു. രാജസ്ഥാനിലാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
സികാറിലെ സ്വതന്ത്ര എംഎല്‍എ നന്ദ് കിഷോര്‍ മെഹ്‌റിയയുടെ മകന്‍ സിദ്ധാര്‍ഥ് മെഹ്‌റിയ ഓടിച്ച ബിഎംഡബ്ല്യു കാറാണ് അപകടത്തിനിടയാക്കിയത്. കാര്‍ ആദ്യം ഓട്ടോറിക്ഷയില്‍ ഇടിച്ചതിന് ശേഷം പോലീസ് വാനിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റവരില്‍ പോലീസുകാരനും പെടുന്നു. മണിക്കൂറില്‍ കുറഞ്ഞത് 100 കിലോമീറ്റര്‍ വേഗതയിലാണ് സിദ്ധാര്‍ഥ് വാഹനമോടിച്ചത്. സിദ്ധാര്‍ദ്ധ് മദ്യപിച്ചിരുന്നോയെന്നും സംശയമുണ്ട്.
അതേസമയം, അപകട സമയത്ത് തന്റെ ഡ്രൈവറാണ് വാഹനം ഓടിച്ചതെന്നും മഴയും റോഡില്‍ വെളിച്ചമില്ലാത്തതുമാണ് അപകടത്തിനു കാരണമെന്നുമാണ് സിദ്ധാര്‍ഥ് മെഹ്‌റിയുടെ വാദം.
Post Your Comments