NewsInternational

ധാക്ക ഭീകരാക്രമണം: രണ്ട് മരണം : ആക്രമണത്തിന് പിന്നില്‍ ഐ.എസ്

ധാക്ക : നയതന്ത്ര കാര്യാലയ മേഖലയായ ഗുല്‍ഷാനിലെ റസ്റ്റോറന്റില്‍ അര്‍ധരാത്രിയോടെയാണ് അതിക്രമിച്ചു കടന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് . ഇരുപതോളം പേരെ ഭീകരര്‍ ബന്ദികളാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. തങ്ങളുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴിയാണ് ഇക്കാര്യം ഐഎസ് പുറത്തു വിട്ടതെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
വിദേശികള്‍ ഉള്‍പ്പെടെയുള്ള ഇരുപതോളം ബന്ദികളെ രക്ഷിക്കാനായി സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്ന ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയുടെ പരിസരത്ത് വന്‍ സുരക്ഷാസന്നാഹങ്ങളാണൊരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button