NewsInternational

അമേരിക്ക പണി തുടങ്ങി: ഐ.എസിന്റെ വേരുകള്‍ പിഴുതെറിയാനുള്ള തയ്യാറെടുപ്പ് :ഒറ്റ ദിവസം കൊണ്ട് കൊന്നത് 250 ഭീകരരെ

ന്യൂയോര്‍ക്ക് : ഇസ്താംബുളിലെ അതാതുര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഐ.എസ് ചാവേര്‍ ബോംബ് ആക്രമണം നടത്തി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് അമേരിക്ക ഇറാഖില്‍ ഐ.എസ് താവളങ്ങളിലേക്ക് കടന്ന് കയറി ശക്തമായ തിരിച്ചടി നടത്തി. യു.എസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേന ഫല്ലുജാഹില്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ ഒറ്റ ദിവസം കൊന്നൊടുക്കിയിരിക്കുന്നത് 250 ഐ.എസ് ഭീകരരെയാണ്.

ജിഹാദികള്‍ക്ക് നേരെ ഇതുവരെ നടത്തിയിരിക്കുന്ന ഏറ്റവും കടുത്ത ആക്രമണമായാണ് ഇതിനെ വിലയിരുത്തുന്നത്. അതാതുര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഐ.എസ് ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ യു.എസ് സഖ്യത്തിന് ഇപ്പോള്‍ നിര്‍ണായകമായ നീക്കമാണ് നടത്താന്‍ സാധിച്ചിരിക്കുന്നത്..ഇക്കഴിഞ്ഞ ആഴ്ചകളില്‍ യു.എസ് ഐ.എസിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫല്ലുജാഹില്‍ തങ്ങള്‍ വിജയം നേടിയെന്ന് ഇറാഖി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button