
വിശാഖപട്ടണം ● വടക്കന്‍ നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. സിവില്‍ എന്‍ജിനിയറായ വിശാഖപട്ടണം സ്വദേശി മന്‍ഗിപുഡി സായി ശ്രീനിവാസ്, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ അനീഷ് ശര്‍മ്മ എന്നിവരെയാണ് ബുധനാഴ്ച തട്ടിക്കൊണ്ടുപോയത്.
ജോലി സ്ഥലത്തേക്ക് കാറില്‍ പോകവെ രാവിലെ 7.20ഓടെയാണ് ഇരുവരെയും ആയുധധാരികളായ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. ട്രാഫിക് സിഗ്നലില്‍ കിടക്കവെയായിരുന്നു ഇത്.
ഇതു സംബന്ധിച്ച് ഇവരുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. ശ്രീനിവാസന്റെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇന്നലെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
Post Your Comments