Kerala

പ്ലസ് ടു വിദ്യാർഥിയുമായി ഒളിച്ചോടിയ വിവാഹിതയായ യുവതി പിടിയില്‍

ആലുവ ● അയല്‍വാസിയായ പ്ലസ്ടു വിദ്യാർഥിയായ പയ്യനോടൊപ്പം ഒളിച്ചോടിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി പിടിയില്‍. കൊച്ചിയില്‍ നിന്നാണ് പതിനേഴുകാരനേയും നീറിക്കോട് സ്വദേശിനിയായ യുവതിയേയും പോലീസ് പിടികൂടിയത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചൂഷണം ചെയ്തുവെന്ന കേസില്‍ റിമാന്‍ഡ്‌ ചെയ്തു. ജുവനൈൽ വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. ഒടുവില്‍ കുട്ടിയെ ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭർത്താവും മകനെ കാണാനില്ലെന്ന് ആൺകുട്ടിയുടെ പിതാവും പോലീസിൽ പരാതി നല്‍കിയിരുന്നു. ഇവര്‍ വേളാങ്കണ്ണിയിലേക്ക് കടന്നതായ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് അവിടെയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വേളാങ്കണ്ണിയില്‍ വച്ച് ഇവർ വിവാഹിതരായതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്ത് ഹോംനേഴ്സിംഗ് റിക്രൂട്ട്മെന്റിന് എത്തിയപ്പോഴാണ് ആലുവ വെസ്റ്റ് എസ്ഐ അനിൽകുമാറും സംഘവും ഇരുവരെയും പിടികൂടിയത്.

shortlink

Post Your Comments


Back to top button