തിരുവനന്തപുരം ● കെ.എസ്.ആര്‍.ടി.സി പ്രേമികളുടെ പ്രിയപ്പെട്ട ബ്ലോഗായ കെ.എസ്.ആര്‍.ടി.സി ബ്ലോഗ്-ആനവണ്ടി അടച്ചുപൂട്ടണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോഗിന്റെ ഉടമ കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തന് കെ.എസ്.ആര്‍.ടി.സി നോട്ടീസയച്ചു . കെ.എസ്.ആര്‍.ടി.സിയുടെ ബ്രാന്‍ഡ് നെയിം അനധികൃതമായി ഉപയോഗിച്ച് വ്യക്തപര സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുവെന്നും കോര്‍പ്പറേഷന്റെ പ്രതിച്ഛായ മോശമക്കുന്നുവെന്നും നോട്ടീസില്‍ ആരോപിക്കുന്നു.
നോട്ടീസ് ലഭിച്ചയുടന്‍ ബ്ലോഗിന്റെ സെര്‍വറില്‍ നിന്ന് ഉള്ളടക്കം മുഴുവന്‍ നീക്കം ചെയ്യണമെന്നും ഡൊമൈനില്‍ കെ.എസ്.ആര്‍.ടി.സിയുടെ പേര് എന്ന് ഉപയോഗിക്കരുതെന്നും നോട്ടീസില്‍ പറയുന്നു. പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
കെ.എസ്.ആര്‍.ടി.സിയെ ജനകീയമാക്കാന്‍ എട്ടുവര്‍ഷം മുന്‍പ് ആരംഭിച്ച ഈ ബ്ലോഗ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ബ്ലോഗിന്റെ ആനവണ്ടി എന്ന ആപ്പും വെബ്‌സൈറ്റും കെ.എസ്.ആര്‍.ടി.സി ബസ് സമയവിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് ബസ് സമയമറിയാന്‍ ഇത് പ്രയോജനപ്പെടുത്തുന്നത്.
Post Your Comments