തൃക്കാക്കര : അംഗന്‍വാടിയില്‍ മൂന്നു വയസുകാരിയുടെ തലയില്‍ സീലിംഗ് ഫാന്‍ പൊട്ടിവീണു. രാജീവ് കോളനിയിലെ മനോജിന്റെ മകള്‍ അഭിത മനോജിനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരിക്കുകയാണ്.
തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനു സമീപമുള്ള രാജീവ് ലക്ഷം വീട് കോളനിയിലെ അംഗന്‍വാടിയില്‍ ഉച്ചയ്ക്കായിരുന്നു സംഭവം. കസേരയില്‍ ഇരിക്കുകയായിരുന്ന അഭിതയുടെ തലയുടെ പിന്‍ഭാഗത്ത് ഫാന്‍ പൊട്ടി വീഴുകയായിരുന്നു. ഒരു മാസമേ ആയിട്ടുള്ളു ഫാന്‍ ഘടിപ്പിച്ചിട്ട്. കുട്ടികള്‍ക്ക് കാറ്റ് കിട്ടാത്തതിനാല്‍ നീളം കൂടിയ ലിവര്‍ ഇട്ട് അതിലാണ് ഫാന്‍ ഘടിപ്പിച്ചിരുന്നത്. ഭാരം താങ്ങാനാവാതെ ലിവര്‍ പൊട്ടിയാണ് ഫാന്‍ താഴെ വീണത്.
Post Your Comments