Kerala

ആർ.എസ്.എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: ചക്കരക്കല്‍ മുണ്ടേരി കാനച്ചേരിയിൽ ആർ.എസ്.എസ് പ്രാദേശിക നേതാവിന്റെ വീടിനു നേരേ ബോംബേറ്. കാനച്ചേരി ആർഎസ്എസ് ശാഖാ കാര്യവാഹക് മുണ്ടേരി ചാപ്പ ശിവതീർഥയിലെ എം.വി. ജയരാജന്റെ ബോംബേറുണ്ടായത്. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. ബോംബേറിൽ വീടിന്റെ മുൻവശത്തെ വാതിലും ജനൽ ഗ്ലാസുകളും തകർന്നു.

ഉഗ്രശബ്ദം കേട്ട് ജയരാജനും കുടുംബാംഗങ്ങളും പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ആറംഗ സി.പി.എം സംഘമാണ് ആക്രമണം നടത്തിയതെന്നു ജയരാജൻ പോലീസിനു നൽകിയ പരാതിയിൽ ആരോപിച്ചു. ചക്കരകല്ല് പോലീസ് സംഭവസ്‌ഥലതെത്തി പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി മുണ്ടേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനച്ചേരിയിൽ ഇന്നു വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തും.

shortlink

Post Your Comments


Back to top button