Kerala

രക്ഷിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന ആദിവാസിബാലികയെ പീഡിപ്പിച്ച സംഭവം; കേസെടുത്തു

കാട്ടാക്കട ● അഗസ്ത്യവനത്തില്‍ രക്ഷിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന 13 വയസുകാരിയെ പട്ടാപ്പകല്‍ വനത്തില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ ഡിജിപി ഇടപെട്ടതോടെ കേസെടുത്തു.കഴിഞ്ഞ 25-നാണ് പീഡനം നടന്നത്. പെണ്‍കുട്ടി അച്ഛനും ബന്ധുവിനുമൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ, വനത്തിലെ കുത്തനെയുള്ള കയറ്റത്തില്‍ ഓട്ടോ നിര്‍ത്തിയശേഷം തള്ളാന്‍ ഡ്രൈവര്‍ പറഞ്ഞു. ഓട്ടോ തള്ളാന്‍ ബന്ധുവും അച്ഛനും ഇറങ്ങിയിപ്പോള്‍ പെണ്‍കുട്ടിയുമായി പ്രതി ഓട്ടോറിക്ഷ ഓടിച്ചുപോയി.

ബന്ധുക്കള്‍ പിറകേ ഓടി. സംഭവമറിഞ്ഞ് ആദിവാസികള്‍ രംഗത്തിറങ്ങി ഓട്ടോ തടഞ്ഞുവച്ചു. പെണ്‍കുട്ടിയെ കണ്ട് സംസാരിച്ചപ്പോഴാണു പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്. ഇതിനിടെ ഡ്രൈവര്‍ സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ കേസ് എടുക്കാനോ അന്വേഷണം നടത്താനോ തയാറാകാതിരുന്ന നെയ്യാര്‍ ഡാം പോലീസിന്റെ നടപടി വിവാദമായപ്പോൾ ഡിജിപി ഇടപെടുകയും കേസെടുക്കുകയുമായിരുന്നു.

ഓട്ടോ ഡ്രൈവര്‍ ഒളിവിലാണ്.ഇത് ഒതുക്കി തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്രെ. ഇതറിഞ്ഞ പൊതുപ്രവര്‍ത്തക സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. ഡിജിപി ഇടപെട്ടതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

shortlink

Post Your Comments


Back to top button