പൂണെ: എവറസ്റ്റിന്റെ ഉയരത്തിൽ നിന്നുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എവറസ്റ്റ് കീഴടക്കിയ ദിനേശ് റാത്തോഡ്-താരകേശ്വരി ദമ്പതികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പര്‍വ്വതാരോഹകരായ അഞ്ജലി കുല്‍ക്കര്‍ണി, ശരദ് കുല്‍ക്കര്‍ണി, സുരേന്ദ്ര ഷെല്‍ക്കേ, ആനന്ദ് ബന്‍സോഡെ, ശ്രീകാന്ത് ചവാന്‍ തുടങ്ങി ഒരു സംഘം പര്‍വ്വതാരോഹരാണ് ഇവര്‍ക്കെതിരെ പൂണെ കമ്മീഷണര്‍ രശ്മി ശുക്ലക്ക് പരാതി നല്‍കിയത്.
മൂന്നാഴ്ചക്ക് മുമ്പാണ് എവറസ്റ്റ് കീഴടക്കിയ ആദ്യ ദമ്പതിമാര്‍ എന്ന പേരില്‍ ദിനേശും താരകേശ്വരി റാത്തോഡും വാര്‍ത്തകളില്‍ താരങ്ങളായത്. മാധ്യമ ശ്രദ്ധ നേടിയതോടെ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയ ദമ്പതികളുടെ വാര്‍ത്ത ലോകമെങ്ങും അറിഞ്ഞു.
മേഖലയിലെ വിദഗ്ധരോട് സംസാരിച്ചതോടെ പര്‍വ്വതാരോഹകര്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയ കമ്മീഷണര്‍ അസിസ്റ്റന്റ് കമ്മീഷണറോട് സംഭവത്തെ പറ്റി അന്വേഷിക്കാന്‍ ഉത്തരവിട്ടു. ചിത്രങ്ങളിലെ വസ്ത്രങ്ങള്‍ അടിക്കടി മാറുന്നതും ബൂട്ടുകള്‍ മാറുന്നതും സംശയത്തിനിടയാക്കിയെന്നും പര്‍വ്വതാരോഹണത്തിന്റെ അന്ത്യഘട്ടത്തിന് വസ്ത്രങ്ങൾ മാറാൻ സാധ്യമല്ലെന്നിരിക്കെ ഇവർ അടിക്കടി വസ്ത്രം മാറിയ ഫോട്ടോകളെടുത്തതും, ചിത്രങ്ങളിലെ നിഴലും ചിത്രം മോർഫ് ചെയ്തെന്ന സംശയത്തിനിടയാക്കിയിട്ടുണ്ട്.
Post Your Comments