അബുദാബി ● പകര്‍പ്പവകാശം ലംഘിച്ച് ടൊറന്റില്‍ അനധികൃതമായി സിനിമ അപ്‌ലോഡ് ചെയ്ത യുവാവിന് ആറുമാസം തടവും 50,000 രൂപപിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം കുറ്റക്കാരനെ സ്വന്തം രാജ്യത്തേക്ക് നാടുകടത്താനും അബുദാബിയിലെ കോടതി ഉത്തരവിട്ടു.
യു.എ.ഇ ടിവി ചാനലായ ഒഎസ്എന്നിന്റെ ഉടമസ്ഥാവകാശം ലംഘിച്ച് ടൊറന്റില്‍ അപ്‌ലോഡ് ചെയ്തതിനാണ് നടപടി. ഒഎസ്എന്നിന്റെ പരാതിയില്‍ കേസ് അന്വേഷിച്ച അബുദാബി പോലീസാണ് പ്രോസിക്യൂട്ടറിന് മുമ്പാകെ കേസിന്റെ തെളിവുകള്‍ ഹാജരാക്കിയത്. തുടര്‍ന്ന് വ്യാജ സിനിമകളുള്‍പ്പെടെയുള്ളവ അപ് ലോഡ് ചെയ്തതിന് ക്രിമിനല്‍ കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ കാലയളവില്‍ തെളിവുകള്‍ പരിശോധിക്കുന്നതിനായി സാങ്കേതിക രംഗത്തെ നിയോഗിച്ച കോടതി സാങ്കേതിക വിദഗ്ദനില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
കോടതി ഉത്തരവ് പ്രകാരം സിനിമകളുടെയും വീഡിയോകളുടേയും കോപ്പി പ്രചരിപ്പിച്ച വ്യാജ വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പകര്‍പ്പകവാശം ലംഘിച്ച് സിനിമകള്‍, ടെലിവിഷന്‍ പരമ്പരകള്‍ എന്നിവ മോഷ്ടിക്കുന്നത് കുറ്റകരമായി യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.
Post Your Comments