NewsIndia

60 പാക്ക് ഭീകരര്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും അതിര്‍ത്തിവഴി അറുപതോളം ഭീകരര്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. സൈന്യം, ബി.എസ്.എഫ്, സി.ആര്‍പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് തുടങ്ങിയവരെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണത്തിനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

 

ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ കമാന്‍ഡര്‍ അബു ദുജാനയാണ് ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത്. സുരക്ഷാസേനയുടെ നീക്കങ്ങള്‍, അവരുടെ താമസകേന്ദ്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഭീകരര്‍ക്ക് കൈമാറുന്നതും ഇയാളാണ്. കഴിഞ്ഞ ശനിയാഴ്ച പാംപോറില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹനത്തിനുനേരെയും കഴിഞ്ഞ വര്‍ഷം ഉധംപൂരില്‍ ബി.എസ്.എഫ് ജവാന്മാര്‍ക്കുനേരെയും ഉണ്ടായ ആക്രമണത്തിനു പിന്നില്‍പ്രവര്‍ത്തിച്ചതും ഇയാളെന്നാണ് പൊലീസ് വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. കശ്മീര്‍ താഴ്വര കേന്ദ്രീകരിച്ചാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇയാളെ പിടികൂടുന്നതിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button