തിരുവനന്തപുരം ● ഇനി മുതല്‍ ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കില്ല. ഇത് സംബന്ധിച്ച് ഇന്ധനക്കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കും. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ തീരുമാനം നിലവില്‍ വരുമെന്നും ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാകും ആദ്യഘട്ടത്തില്‍ നിര്‍ദ്ദേശം നടപ്പാക്കുക. വിജയകരമായാല്‍ സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.
Post Your Comments