Gulf

മകള്‍ മാപ്പുനല്‍കി; സൗദിയില്‍ പിതാവ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു

ജിദ്ദ ● ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പിതാവിന് മകള്‍ മാപ്പുനല്‍കി. ഇതോടെ കേസില്‍ പിതാവിനെ കോടതി വെറുതെ വിട്ടു. ജിദ്ദയിലെ കോടതിയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു കൊല നടന്നത്. കേസില്‍ തീര്‍പ്പ് കല്പിച്ച കോടതിയില്‍ ന്യായാധിപന് മുന്‍പില്‍ യുവതി പിതാവിന് മാപ്പുനല്‍കിയതായി പ്രഖ്യാപിക്കുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു പിതാവ്.

വഴക്കിനിടയില്‍ പിതാവ് മരുമകനെ കത്തിക്ക് കുത്തിക്കൊല്ലുകയായിരുന്നു. ശരീ അത്ത് നിയമം അനുസരിച്ച് പിതാവിനെ ഉടനടി വിട്ടയച്ചതായി സദ റിപോര്‍ട്ട് ചെയ്തു.

shortlink

Post Your Comments


Back to top button