അബുദാബി ● യു.എ.ഇയില്‍ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കുമുള്ള ഈദുൽ ഫിത്വർ അവധികള്‍ പ്രഖ്യാപിച്ചു. ജൂലൈ മൂന്ന് മുതൽ പത്ത് വരെയാണ് അവധി. ജൂലൈ ആറിന് ഈദുൽഫിത്വർ ആയിരിക്കുമെന്ന നിഗമനത്തിലാണ് തീരുമാനം. യു.എ.ഇ വൈസ്-പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്.
യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശനാസരണം ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം അധ്യക്ഷനായ യു.എ.ഇ ക്യാബിനറ്റാണ് ഈദ് അവധിയ്ക്ക് അംഗീകാരം നല്‍കിയത്.
ജൂലൈ ഒന്ന്, രണ്ട് തീയതികള്‍ വാരാന്ത്യ അവധികള്‍ ആയതിനാല്‍ പൊതുമേഖല സ്ഥപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൊത്തത്തില്‍ 9 ദിവസം അവധി ലഭിക്കും.
Post Your Comments