IndiaNewsTechnology

ആകര്‍ഷകമായ ഫീച്ചേഴ്സുമായി സോണി എക്സ്പീരിയയുടെ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ ഇഷ്ടമോഡലായ സോണിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സോണി ഇന്ത്യയിലെത്തുന്നത്. സോണിയുടെ എക്സ്പീരിയ എക്സ് എ ആണ് വിപണി കീഴടക്കാനെത്തിയിരിക്കുന്നത്. ഡ്യൂവല്‍ സിം ആണിത്. രണ്ട് ജിബി റാമുള്ള ഫോണില്‍ 16 ജിബി ഇന്‍റേണല്‍ മെമ്മറിയാണുള്ളത്. ഇന്‍റേണല്‍ മെമ്മറി 200 ജിബി വരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ധിപ്പിക്കാവുന്നതാണ്. ഒരു ഇഞ്ചില്‍ 294 പിക്സലാണ് വ്യക്തത. പോറലേല്‍ക്കാത്ത 2.5 ഡി ഗ്ലാസില്‍ വിരല്‍പാട് വീഴാത്ത കോട്ടിങ്ങുണ്ട്. ഫ്രെയിം മെറ്റലിലുള്ളതാണ്. പിന്‍വശം പ്ലാസ്റ്റിക്കിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ക്യാമറ എളുപ്പം എടുക്കാന്‍ ഫാസ്റ്റ് ലോഞ്ച് ക്യാമറ ബട്ടണുണ്ട്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, രണ്ട് ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് ഹെലിയോ പി10 പ്രൊസസര്‍, എല്‍.ഇ.ഡി ഫ്ളാഷും ഹൈബ്രിഡ് ഓട്ടൊ ഫോക്കസുമുള്ള 13 മെഗാപിക്സല്‍ പിന്‍ക്യാമറ, എട്ട് മെഗാപിക്സല്‍ മുന്‍ക്യാമറ, 2300 എം.എ.എച്ച്‌ ബാറ്ററി, 138 ഗ്രാം ഭാരം, അതിവേഗ ചാര്‍ജിങ്ങുള്ള 2300 എം.എ.എച്ച്‌ ബാറ്ററി, ഫോര്‍ജി എല്‍.ടി.ഇ, ജി.പി.എസ്, എഫ്‌.എം റേഡിയൊ, വൈഫൈ, ബ്ലൂടൂത്ത് 4.2, എന്‍.എഫ്.സി എന്നിവയാണ് ഇതിന്‍റെ സവിശേഷതകള്‍.

ഒന്നിലേറെ നിറങ്ങളിലും സോണി എക്സ്പീരിയ എക്സ്‌ എ ലഭിക്കും. വെള്ള, കറുപ്പ്, ലൈം ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണുള്ളത്. കുറഞ്ഞ ബാറ്ററി ശേഷി, വിരലടയാള സെന്‍സറില്ല എന്നിവയാണ് പോരായ്മകള്‍. അഞ്ച് ഇഞ്ച് 1080*1920 പിക്സല്‍ ഫുള്‍ എച്ച്‌.ഡി സ്ക്രീന്‍, ആറുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍, മൂന്ന് ജി.ബി റാം, 200 ജി.ബി ആക്കാവുന്ന 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, 23 മെഗാപിക്സല്‍ പിന്‍കാമറ, 13 മെഗാപിക്സല്‍ മുന്‍കാമറ എന്നിവയാണ് എക്സ്പീരിയയുടെ പ്രത്യേകതകള്‍. ആമസോണില്‍ 20,990 രൂപയാണ് വില. ഇന്ത്യയിലെ അംഗീകൃത സോണി വിതരണക്കാര്‍ വഴിയും ലഭിക്കും. എക്സ് എ, എക്സ് എന്നീ രണ്ട് ഫോണുകള്‍ മേയില്‍ അവതരിപ്പിച്ചതാണ്. ഇതില്‍ എക്സിന് 48,990 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button