കോഴിക്കോട്ട് സ്ഥിതി ചെയ്യുന്ന മദ്ധ്യകാല മോസ്ക്കാണ് മിശ്കാൽ പള്ളി. മലബാര്‍ മേഖലയില്‍ പണികഴിപ്പിക്കപ്പെട്ട ആദ്യകാല പള്ളികളിലൊന്നാണ് മിശ്കാൽ പള്ളി.
ധനികനായ അറബ് കച്ചവടക്കാരന്‍ നഖൂഡ മിശ്കാലാണ് 14-ആം നൂറ്റാണ്ടില്‍ മിശ്കാൽ പള്ളി പണി കഴിപ്പിച്ചത്. കോഴിക്കോട്ടെ തെക്കേപുരം ഭാഗത്ത് കുട്ടിച്ചിറയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
1510-ല്‍ പോര്‍ച്ചുഗീസ് ആക്രമണത്തെത്തുടര്‍ന്ന്‍ മിശ്കാൽ പള്ളി ഭാഗികമായി നശിച്ചിരുന്നു. തുടര്‍ന്ന്‍, കോഴിക്കോട് സാമൂതിരിയുടെ സഹായത്തോടെയാണ് മിശ്കാൽ പള്ളി പുനര്‍നിര്‍മ്മിച്ചത്. ഇപ്പോഴും അന്നത്തെ പോര്‍ച്ചുഗീസ് ആക്രമണത്തിന്‍റെ അടയാളങ്ങള്‍ മിശ്കാൽ പള്ളി മുകള്‍ നിലകളില്‍ കാണാന്‍ സാധിക്കും. പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തിനു മുമ്പ് അഞ്ച് നിലകളുണ്ടായിരുന്ന മിശ്കാൽ പള്ളിക്ക്, പുനര്‍നിര്‍മ്മാണത്തിനു ശേഷം നാലു നിലകളാണ് ഉള്ളത്.
ആദ്യകാലത്തെ മലബാര്‍ പള്ളികളുടെ പ്രത്യേകതയായ കപ്പേളകളോ, മിനാരങ്ങളോ കൂടാതെ ഏറിയപങ്കും തടിയില്‍ നിര്‍മ്മിച്ച രീതിയിലാണ് മിശ്കാൽ പള്ളി പണിതീര്‍ത്തിരിക്കുന്നത്. പള്ളിക്ക് 47 വാതിലുകളും, കൊത്തുപണികളോടു കൂടിയ 24 തൂണുകളുമുണ്ട്. വളരെ വലിപ്പത്തില്‍ പണികഴിപ്പിച്ചിരിക്കുന്ന പ്രാര്‍ത്ഥനാമുറി 400 ആളുകളെ ഉള്‍ക്കൊള്ളും.
Post Your Comments