India

എയര്‍ ഹോസ്റ്റസിനെ ബലമായി കടന്നുപിടിച്ച് സെല്‍ഫി; യാത്രക്കാരന്‍ അറസ്റ്റില്‍

മുംബൈ ● എയര്‍ ഹോസ്റ്റസുമായി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ജെറ്റ് എയര്‍വേയ്സിന്റെ ദമാം-മുംബൈ വിമാനത്തിലാണ് സംഭവം. ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് അബുബക്കര്‍ (29) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ വിമാനത്തിന്റെ എയര്‍ഹോസ്റ്റസിനൊപ്പം അനുവാദമില്ലാതെ സെല്‍ഫിയെടുക്കുകയായിരുന്നു. എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ ലംഘിച്ച് ടോയ്‌ലറ്റിനുള്ളില്‍ പുക വലിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

യാത്രക്കാരന്‍ ബലമായി തന്റെ കയ്യില്‍ കടന്ന് പിടിക്കുകയും സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി എയര്‍ ഹോസ്റ്റസ് നല്‍കിയ പരാതിയില്‍ പറയുന്നു. എതിര്‍പ്പ് വ്യക്തമാക്കിയ ശേഷവും അയാള്‍ മോശം പെരുമാറ്റം തുടര്‍ന്നു. തുടര്‍ന്ന് മറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇടപെട്ടപ്പോള്‍ ഇയാള്‍ ബാത്‌റൂമിലേക്ക് രക്ഷപെട്ടു. തുടര്‍ന്നാണ് ഇയാള്‍ ബാത്‌റൂമില്‍ നിന്ന് പുകവലിച്ചത്. വിമാന ജീവനക്കാര്‍ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും സിഗരറ്റ് പാക്കറ്റ് വാങ്ങിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. വിമാനം മുംബൈയിലെ ഛത്രപതി ശിവജി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

shortlink

Post Your Comments


Back to top button