
പെരുമ്പാവൂര്‍: ജിഷയുടെ മൃതദേഹത്തില്‍നിന്നും ലഭിച്ച ഡി.എന്‍.എ പ്രതി അമിറുള്‍ ഇസ്ലാമിന്റേതു തന്നെയെന്നു വീണ്ടും സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. റിപ്പോര്‍ട്ട് ഉടന്‍ കുറുപ്പംപടി കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ പല്ലും പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഇയാളുടെ പല്ലിന്റെ മാതൃക പരിശോധനയ്ക്ക് എടുത്തു. നേരത്തെ അമീര്‍ പിടിയിലായ ഉടന്‍ തിരുവനന്തപുരത്തെ ഗവ. ഫൊറന്‍സിക് സയന്‍സ് ലാബില്‍ (എഫ്എസ്എല്‍) ഇയാളുടെ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു.
Post Your Comments