KeralaNews

മാധ്യമപ്രവർത്തകനു നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ആക്രമണം

പട്ടാമ്പി : എ.ബി.വി.പി യുടെ സംസ്ഥാന വ്യാപകമായി നടന്ന വിദ്യാഭ്യാസ ബന്ദിന്‍റെ ഭാഗമായി പട്ടാമ്പി ഗവൺമെൻറ് ഹൈസ്ക്കൂളിൽ നടന്ന സമരം റിപോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചു.

സമരത്തിന്‍റെ ഭാഗമായി എ.ബി.വി.പി പ്രവർത്തകർ സ്കൂളിനു മുന്നിൽ പ്രകടനം നടത്തുന്നതിനിടയിൽ എസ്.എഫ്.ഐ പ്രവർത്തകരുമായി സംഘർഷം നടക്കുകയും, ഇതിനിടയിൽ പുറത്തുനിന്നും എത്തിയ പട്ടാമ്പിയിലെ ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവർത്തകരും ചേർന്ന് വിദ്യാര്‍ത്ഥികളേയും സ്ഥലത്തുണ്ടായിരുന്ന ജന്മഭൂമി പത്രത്തിന്‍റെ പട്ടാമ്പിയിലെ ലേഖകൻ രജിൻ കൃഷ്ണനേയും ആക്രമിക്കുകയാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രജിൻകൃഷ്ണനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തില്‍ ഇയാളുടെ മൂന്നു പല്ലുകൾ നഷ്ടപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പ്രതിചേർത്ത് പട്ടാമ്പി പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button