അബുദാബി ● സ്കൂള്‍ അവധിയും ഈദ് അവധിയും പ്രമാണിച്ച് വിമാനത്താവളങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നതിനാല്‍ യാത്രക്കാര്‍ ചുരുങ്ങിയത് 3 മണിക്കൂര്‍ മുന്‍പെ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യണമെന്ന് അബുദാബി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
85,000 ലധികം യാത്രക്കാരാണ് ഈ ദിവസങ്ങളില്‍ വിമാനത്താവളം ഉപയോഗിക്കുക. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ജൂലൈ 6 മുതല്‍ 11 വരെയുള്ള ഈദ് അവധി ദിനങ്ങളിലാണ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുന്നത്.
Post Your Comments