കോഴിക്കോട്: കേരളത്തിലെ നമ്പൂതിരിമാരുടെ ഋഗ്വേദ പാരമ്പര്യത്തെപ്പറ്റി വിശദമാക്കുന്ന ഗവേഷണ ഗ്രന്ഥം പോളിഷ് സര്‍ക്കാര്‍ പുറത്തിറക്കി. പോളണ്ടിലെ ക്രാക്കോവില്‍ ഉള്ള ജാഗിലോണിയന്‍ സര്‍വ്വകലാശാലയിലെ ഇന്‍ഡോളജി-സംസ്കൃത വിഭാഗം പ്രൊഫസര്‍ ഡോ. സെസാറി ഗെലേവിക്സിന്‍റെ നേതൃത്വത്തിലാണ് പോളിഷ് സര്‍ക്കാര്‍ ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്.
ഗ്രന്ഥരചനയ്ക്ക് ഡോ. ഗെലേവിക്സിനെ സഹായിച്ചത് കോഴിക്കോട്ടെ സൈബര്‍ ഫോറന്‍സിക് വിദഗ്ദന്‍ ഡോ. വിനോദ് ഭട്ടതിരിപ്പാടും, ചിത്രങ്ങള്‍ വരച്ചു നല്‍കിയത് ആര്‍ട്ടിസ്റ്റ് പി.മദനനുമാണ്. പുസ്തകം പ്രസിദ്ധീകരിച്ച ശേഷം കോഴിക്കോട്ടെത്തിയ ഡോ. ഗെലേവികസ് ഇരുവര്‍ക്കും പുസ്തകത്തിന്‍റെ പ്രതികള്‍ കൈമാറുകയും ചെയ്തു. ഭട്ടതിരിപ്പാടിന്‍റെ വീട്ടില്‍വച്ചാണ് പുസ്തകം കൈമാറല്‍ ചടങ്ങ് നടന്നത്.
പോളണ്ട് സര്‍ക്കാര്‍ തയാറാക്കുന്ന “ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങള്‍” എന്ന ഗ്രന്ഥ പരമ്പരയില്‍പ്പെടുന്ന പുസ്തകമാണ് ഇത്.
Post Your Comments