ദമ്മാം ● സൗദിയില്‍ പട്രോള്‍ നടത്തുകയായിരുന്ന ട്രാഫിക് സംഘത്തിനു നേരെയുണ്ടായ അജ്ഞാതരുടെ ആക്രമണംത്തില്‍ ഒരു സുരക്ഷാ സേനാംഗം കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയില്‍ നിരന്തരം സംഘട്ടനങ്ങള്‍ നടക്കുന്ന ഷിയാ ഭൂരിപക്ഷ പ്രദേശമായ ഖത്വീഫിലെ അവാമിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
പതിവു പട്രോളിങില്‍ ഏര്‍പ്പെട്ട സംഘത്തിനു നേരെ നടന്ന വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനായ ഫൈസല്‍ അല്‍ ഹര്‍ബിയാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments