Kerala

ഓണക്കാലത്തേക്ക് പച്ചക്കറി കൃഷി ചെയ്യാം

പത്തനംതിട്ട ● സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണസമൃദ്ധി ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഊര്‍ജിത പച്ചക്കറി വികസന പദ്ധതിയില്‍ ഓണക്കാലത്തേക്ക് പച്ചക്കറി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍, കുടുംബശ്രീ യൂണിറ്റുകള്‍ പുതുതായി വിപണനം ലക്ഷ്യമിട്ട് 25 സെന്റെങ്കിലും ഒരിനം പച്ചക്കറി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ എന്നിവര്‍ പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു. പച്ചക്കറി വില്‍ക്കുന്നതിന് ജില്ലയില്‍ അറുപതിലധികം വിപണന കേന്ദ്രങ്ങളുടെ ശൃംഖലയുണ്ടാവും. ddanwdprapta2014@gmail.com എന്ന ഇ മെയിലിലോ 0468-2222597, 9447583800 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.

shortlink

Post Your Comments


Back to top button