ദമ്മാം : സൗദി അറേബ്യയിലെ പുതിയ വിമാനക്കമ്പനിയായ സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് സെപ്റ്റംബറില്‍ സര്‍വീസ് ആരംഭിക്കും. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ് നടത്തുക. വിമാന കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസ് ഡിസബറിലാണ് തുടങ്ങുക. ദുബായിലേക്കായിരിക്കും ആദ്യ സര്‍വീസ്. കഴിഞ്ഞ ദിവസം ദമ്മാമില്‍ നടന്ന ചടങ്ങില്‍ സഊദി ഗതാഗത മന്ത്രി കമ്പനിക്കുള്ള എയര്‍ ഓപറേറ്റസ് സര്‍ട്ടിഫിക്കറ്റ് കൈമാറി. ലൈസന്‍സിനു വേണ്ട എല്ലാ നിബന്ധനകളും പൂര്‍ത്തിയാക്കുകയും പൈലറ്റുമാര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരീശീലനം നല്‍കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കമ്പനിക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്നത്. ദമ്മാമിലെ അബ്ദുള്‍ ഹാദി അബ്ദുല്ല അല്‍ ഖഹ്ത്താനി ആന്‍ഡ് സണ്‍സ് കമ്പനിയാണ് സൗദി ഗള്‍ഫ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥര്‍.
തുടക്കത്തില്‍ ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് ദിവസത്തില്‍ രണ്ടു സര്‍വീസ് വീതമാണ് നടത്തുക. പിന്നീട് അബഹ, മദീന,ഖസീം, തബൂക്ക് എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും.
Post Your Comments