ദുബായ് ● സഹോദരിയുടെ വിവാഹം കഴിഞ്ഞെത്തിയ മലയാളി യുവാവ് ദുബായില്‍ നിര്യാതനായി. കാസര്‍കോട് തൃക്കരിപ്പൂര്‍ സിഎച്ച് സെന്റര്‍ പ്രസിഡന്റ് എംഎസി കുഞ്ഞബ്ദുള്ളയുടെ മകന്‍ അഫീഫ് (28) ആണ് മരിച്ചത്. കഴിഞ്ഞദിവസമാണ് അഫീഫ് ദുബായില്‍ മടങ്ങിയെത്തിയത്.
ജബല്‍ അലിയിലെ ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു. കാസര്‍കോട്ടെ പ്രമുഖ പണ്ഡിതനായിരുന്ന എം എ അബ്ദുള്‍ ഖാദിര്‍ മുസ്ലിയാരുടെ മകള്‍ ഫാത്തിമായാണ് അഫീഫിന്റെ മാതാവ്. സഹോദരങ്ങള്‍ അല്‍താഫ്, അഫ്‌സല്‍, ആതിഫ. മൃതദേഹം ദുബായില്‍ ഖബറടക്കും.
Post Your Comments