കപൂര്‍ത്തല (പഞ്ചാബ്) ● പഞ്ചാബിലെ കപൂര്‍ത്തലയില്‍ താമസിക്കുന്ന ഹിന്ദു കുടുംബം 300 വര്‍ഷത്തിലേറെ പഴക്കമുള്ള പരിശുദ്ധ ഖുര്‍-ആന്‍ പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്നു.മൊഹബത്ത്‌നഗര്‍ സ്വദേശിയായ സഞ്ജീവ് കുമാര്‍ സൂദ് ആണ് ഈ അപൂര്‍വ്വ ഖുര്‍ ആന്‍ എല്ലാ പവിത്രതയോടെയും കാത്ത് സൂക്ഷിക്കുന്നത്.
ഈ അപൂര്‍വ ഖുര്‍-ആനിന് ഒരു ബിസ്കറ്റിന്റെ വലിപ്പം മാത്രമേയുള്ളൂ. 2.5 സെന്റീമീറ്റര്‍ നീളവും 2 സെന്റീമീറ്റര്‍ വീതിയുമുള്ള ഖുര്‍-ആനിന് 1 സെന്റീമീറ്റര്‍ ആണ് കനം. എട്ടുവചനങ്ങള്‍ വീതമുള്ള 385 പേജുകളാണ് ഈ വിശുദ്ധ ഗ്രന്ഥത്തിനുള്ളത്. 300 വര്‍ഷത്തെ പഴക്കമാണ് ഗ്രന്ഥത്തിന് കുടുംബം അവകാശപ്പെടുന്നത്.
ഗണിതശാസ്ത്ര അദ്ധ്യാപകനായ മുത്തശ്ശന് സമ്മാനമായി ലഭിച്ചതായിരുന്നു ഈ അപൂര്‍വ്വ ഖുര്‍ ആന്‍. ഒരു സ്റ്റീല്‍ പെട്ടിയിലാണിത് സൂക്ഷിച്ചിരുന്നത്. ഇത് വായിക്കാന്‍ ഒരു ലെന്‍സുമുണ്ടായിരുന്നു. എന്നാല്‍ ലെന്‍സ് പിന്നീട് ഉടഞ്ഞുപോയെന്നും സഞ്ജീവ് കുമാര്‍ പറയുന്നു.
ദുബായില്‍ നിന്നൊരു ഷെയ്ഖ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടും ഈ അപൂര്‍വ വിശുദ്ധ ഗ്രന്ഥം കൈമാറാന്‍ സഞ്ജീവിന്റെ കുടുംബം തയ്യാറായില്ല. ഷെയ്ഖാണ് ഖുര്‍ ആന്‍ പച്ച നിറമുള്ള തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കാന്‍ പറഞ്ഞത്. അന്ന് മുതല്‍ പച്ച നിറമുള്ള തുണിയില്‍ പൊതിഞ്ഞാണ് ഖുര്‍ ആന്‍ സൂക്ഷിക്കുന്നത്.
Post Your Comments