Kerala

വ്യാജ വാറ്റും വില്പനയും തടയാന്‍ ജനകീയ സമിതികള്‍

തിരുവനന്തപുരം ● വ്യാജവാറ്റും മദ്യകടത്തും വില്പനയും തടയുന്നതിനും ഇതു സംബന്ധിച്ച് ആവശ്യമായ വിവരം നല്‍കുന്നതിനുമായി ജനകീയ സമിതികള്‍ക്ക് രൂപം നല്‍കി ഉത്തരവായി. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി തലങ്ങളിലാണ് സമിതിക്ക് രൂപം നല്‍കുന്നത്. മേയര്‍ ചെയര്‍മാനും ജില്ലയിലെ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കണ്‍വീനറും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, കൗണ്‍സിലര്‍, റവന്യൂ, പോലീസ്, വനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം വകുപ്പുകളിലെ കോര്‍പ്പറേഷന്‍ തലത്തിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികള്‍, യുവജനസംഘടനകളിലെ പ്രതിനിധി, വനിതാ സംഘടനാ പതിനിധി എന്നിവര്‍ അംഗങ്ങളുമായാണ് കോര്‍പ്പറേഷന്‍തലത്തിലുള്ള സമിതി രൂപീകരിക്കുക. മുനിസിപ്പല്‍തല സമിതയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സമിതി ചെയര്‍മാനും, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്‍വീനറുമായിരിക്കും. കൗണ്‍സിലര്‍, റവന്യൂ, പോലീസ്, വനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം വകുപ്പുകളിലെ മുനിസിപ്പല്‍തല ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികള്‍/യുവജനസംഘടനകളുടെ പ്രതിനിധി, സന്നദ്ധസംഘടന പ്രതിനിധി, വനിതാ സംഘടന പ്രതിനിധി എന്നിവരും അംഗങ്ങളായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button