ന്യൂഡല്‍ഹി ● റമദാന്‍ നൊയമ്പിനോടനുബന്ധിച്ച് ആര്‍.എസ്.എസ് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നു. ജൂലൈ രണ്ടിന് നടക്കുന്ന പരിപാടിയിലേക്ക് പാകിസ്ഥാന്‍ ഉള്‍പ്പടെ 140 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരെ ക്ഷണിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെ മുസ്ലീം രാഷ്ട്രീയ മഞ്ചാണ് ജൂലൈ രണ്ടിന് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്.
ഇന്ത്യ കലാപ രഹിതമാണെന്ന സന്ദേശം ലോകമെങ്ങും നല്‍കാനാണ് വിരുന്നിലൂടെ ലക്ഷ്യമിടുന്നതെന്ന് ആര്‍.എസ്.എസ് നേതൃത്വം അറിയിച്ചു. രാജ്യമെങ്ങും ഇത്തരത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കാന്‍ അംഗങ്ങളോട് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments