NewsIndia

ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കി

മുസഫര്‍നഗര്‍: ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കി. മുസഫര്‍നഗര്‍ കലാപത്തെത്തുടര്‍ന്ന് നാടുവിടേണ്ടിവന്ന മുപ്പത്തിയഞ്ചുകാരിയാണ് വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായ ഇവര്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു.

 

പ്രസവത്തിനായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്ന തീയതി മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു. തീയതിയായില്ലെന്നു പറഞ്ഞാണ് യുവതിക്കും ഭര്‍ത്താവിനും ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചത്. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവര്‍ വഴിവക്കില്‍ കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ ചീഫ് മെഡിക്കല്‍ ഓഫിസര്‍ അന്വേഷണം ആരംഭിച്ചു.

 

കലാപത്തെ തുടര്‍ന്ന് സ്വന്തം ഗ്രാമമായ ഫുഗണയില്‍ നിന്ന് നാടുവിടേണ്ടി വന്ന ഇവരെ ഇപ്പോള്‍ കന്ധ്ല നഗരത്തിലാണ് പുനരധിവസിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button