NewsIndia

രാഹുലുമായുള്ള അടുപ്പം തുണച്ചു; ആ മന്ത്രിക്കസേര നടി രമ്യയ്ക്ക് തന്നെ

ബംഗളൂരു : മുന്‍ പാര്‍ലമെന്റ് അംഗവും നടിയുമായ രമ്യ സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗമാകും എന്ന കാര്യം ഏതാണ്ട് ഉറപ്പായി. പുന:സംഘടന നടത്തിയപ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു. ഈ മന്ത്രിസ്ഥാനം രമ്യയ്ക്ക് കിട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യപ്രകാരമാകും രമ്യ കര്‍ണാടക മന്ത്രിസഭയില്‍ അംഗമാകുക. മന്ത്രിയായി രമ്യയുടെ ആദ്യത്തെ ഊഴമാണിത്.

വൊക്കലിംഗ സമുദായ നേതാവായ അംബരീഷിനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അംബരീഷിന്റെ തട്ടകമായ മാണ്ഡ്യയില്‍ നിന്നും രമ്യ നേരത്തെ ലോക്‌സഭയെ പ്രതിനിധീകരിച്ചിരുന്നു. എന്നാല്‍ 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രമ്യ മാണ്ഡ്യയില്‍ നിന്നും തോറ്റു. ജെ.ഡി.എസിലെ പുട്ടരാജുവാണ് രമ്യയെ തോല്‍പിച്ചത്. ഇതിന് ശേഷം രമ്യ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അത്ര സജീവമായിരുന്നില്ല.

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുമായി രമ്യയ്ക്കുള്ള അടുപ്പമാണോ അംബരീഷിനെ പുറത്താക്കുന്നതിലേക്ക് എത്തിയതെന്നും സംസാരമുണ്ട്.
മന്ത്രിക്കസേര നഷ്ടമായ അംബരീഷ് എം.എല്‍.എ സ്ഥാനം ഉടന്‍ രാജിവെക്കും എന്നാണ് അറിയുന്നത്. പുറത്താക്കിയ 14 മന്ത്രിമാര്‍ക്ക് പകരം സിദ്ധരാമയ്യ 13 മന്ത്രിമാരെ ഉള്‍പ്പെടുത്തി. ഇവരുടെ വകുപ്പുകളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ചില മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയിട്ടുണ്ട്. സാമ്പത്തികകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. കാഗോഡു തിമ്മപ്പയാണ് പുതിയ റവന്യൂ മന്ത്രി.

shortlink

Post Your Comments


Back to top button