ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി ഇടപാട് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. രാജസ്ഥാനിലെ ബിക്കാനീറില്‍ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പണതട്ടിപ്പ് നടത്തിയതായി ആരോപണമുണ്ട്. കമ്പനി രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു.കഴിഞ്ഞ മാസം രാജസ്ഥാനിലും മറ്റിടങ്ങളിലും റെയ്ഡുകള്‍ നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഇടപാടുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ബിക്കാനീര്‍ ജില്ലയിലെ കൊളായത് മേഖലയില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.
നേരത്തെ രജിസറ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ റോബര്‍ട്ട് വാദ്രയുടേയോ ഏതെങ്കിലും കമ്പനികളുടേയോ പേരില്ല. കരസേനയുടെ ഫയറിംഗ് റേഞ്ച് മേഖല വികസിപ്പിക്കുന്നതിനായി പരിഗണിച്ചിരുന്ന 34 ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ഭൂമി ഭൂമാഫിയ വ്യാജ രേഖകള്‍ ചമച്ച് കയ്യേറിയതായാണ് പരാതി.
Post Your Comments