റാസ്-അല്‍-ഖൈമ ● യു.എ.ഇയിലെ റാസ്-അല്‍-ഖൈമയില്‍ റോഡപകടത്തില്‍ രണ്ട് എമിറാത്തി യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. 17 ഉം 19 ഉം വയസുള്ള യുവാക്കളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമനെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അസാന്‍ റോഡിലായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മൂവരും റോഡിലേക്ക് തെറിച്ചുവീണതായി പോലീസ് പറഞ്ഞു.
Post Your Comments