പാട്ന: കനത്ത മഴയിലും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിലും പെട്ട് ബിഹാറില്‍ 46 പേര്‍ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയില്‍ കൃഷിയടക്കം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബിഹാറിലെ വടക്കുകിഴക്കന്‍ ജില്ലകളിലുണ്ടായ മഴയില്‍ 100 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടിമിന്നലേറ്റാണ് ഏറെ പേരും മരിച്ചത്.
മധേപുര, കത്യാര്‍, സഹര്‍സ, മധുബനി, ദര്‍ബഗ, സമസ്തിപുര്‍, ഭഗല്‍പുര്‍ എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പുര്‍ണിയ ജില്ലയില്‍ 6570 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കുടിലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 4,300 രൂപയുമാണ് സഹായധനം. വിളനാശം സംഭവിച്ചവര്‍ക്കുള്ള ധനസഹായം പിന്നീട് പ്രഖ്യാപിക്കും.
Post Your Comments