തിരുവനന്തപുരം : മുന്‍സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് കണ്ടെത്തല്‍. മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തലില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് നിയമവിരുദ്ധമായി സ്‌കൂളുകളും കോളേജുകളും അനുവദിച്ചതായി പറയുന്നു. മുന്‍സര്‍ക്കാരിന്റെ അവസാനകാലത്ത് പുറപ്പെടുവിച്ച 19 ഉത്തരവുകളാണ് മന്ത്രിസഭാ ഉപസമിതി ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ പരിശോധിച്ചത്. കോളേജുകള്‍ എയ്ഡഡാക്കുന്നതിന്റെ മറവില്‍ നിരവധി തസ്തികകള്‍ സൃഷ്ടിച്ചതായും സമിതി കണ്ടെത്തിയിട്ടുണ്ട്. പിആര്‍ഡിഎസിന്റെ കോളേജിന് ക്രമവിരുദ്ധമായി ഒരു കോടി അനുവദിച്ചതടക്കമുള്ള വിവാദതീരുമാനങ്ങളും മന്ത്രിസഭ ഉപസമിതി ഇന്ന് പരിശോധിച്ചു.
ബധിരമൂക കോളേജുകള്‍ എയ്ഡഡാക്കിയതിലും ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിച്ചതിലും ക്രമക്കേടുകളുണ്ട്. അറബിക് സ്‌കൂളുകളെ കോളേജാക്കി ഉയര്‍ത്തിയ നടപടി നിയമവിധേയമല്ല. എസ്എന്‍ഡിപി, സിഎസ്‌ഐ, പിആര്‍ഡിഎസ് എന്നീ സംഘടകള്‍ക്ക് ചട്ടവിരുദ്ധമായി കോളേജുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ഉത്തരവുകള്‍ പരിശോധിച്ച ശേഷം മന്ത്രിസഭാ ഉപസമിതി കണ്ടെത്തി.
നിയമവിരുദ്ധമായി സ്‌കൂളുകളും കോളേജുകളും അനുവദിച്ചതായി മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. മുന്‍സര്‍ക്കാരിന്റെ കാലത്തെ വിവാദതീരുമാനങ്ങള്‍ പരിശോധിക്കുന്ന എ.കെ. ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയാണ് ഇതു സംബന്ധിച്ച ഉത്തരവുകള്‍ പരിശോധിച്ച് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
യുഡിഎഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി കോളേജുകള്‍ അനുവദിച്ചതായും അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ചട്ടം മറികടന്ന് എയ്ഡഡ് പദവി അനുവദിച്ചതായും ഉത്തരവുകള്‍ പരിശോധിച്ച ഉപസമിതി വിലയിരുത്തി.
Post Your Comments