ഷാര്‍ജ ● വാച്ച് മോഷണം തടയാന്‍ ശ്രമിച്ച ഇന്ത്യക്കാരനായ വാച്ച് കട ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 17 പാകിസ്ഥാനികളുടെ വിചാരണ ഷാര്‍ജയില്‍ ആരംഭിച്ചു.
ഷാര്‍ജ റൌള പരിസരത്തെ ഒരു വാച്ച് കടയിലായിരുന്നു സംഭവം. സംഭവദിവസം പ്രതികളില്‍ ഒരാളായ പാക്കിസ്ഥാനി ഷോപ്പില്‍ നിന്നും വാച്ച് മോഷ്ടിച്ചിരുന്നു. ഇത് കണ്ട സെയില്‍സ്മാന്‍ പ്രതിയുടെ പിറകേ ഓടുകയും വാച്ച് പിടികൂടുകയും ചെയ്തു. തുടര്‍ന്ന് സംഘടിച്ചെത്തിയ പാകിസ്ഥാനികള്‍ കത്തികളും വടികളുമായി സെയില്‍സ് മാനെ ആക്രമിക്കുകയായിരുന്നു. സെയില്‍സ്മാന്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആക്രമണത്തില്‍ വാച്ച് കടയിലെ മറ്റൊരു ജീവനക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments