Kerala

മന്ത്രിസഭ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണം – വിവരാവകാശ കമ്മിഷന്‍

തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് വിവരാവകാശ കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍.എം.പോള്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസം മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തണമെന്നും. വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റിലും പരസ്യപ്പെടുത്തണമെന്നും വിന്‍സന്‍ എം പോളിന്റെ ഉത്തരവിലുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അവസാന കാലത്ത് കൈക്കൊണ്ട പല തീരുമാനങ്ങളും വിവാദങ്ങളായിരുന്നു. ഈ തീരുമാനങ്ങളാണ് പരസ്യപ്പെടുത്താന്‍ കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വിവരിക്കാറുണ്ടായിരുന്നില്ല. പകരം മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ കുറിപ്പ് നല്‍കുകയായിരുന്നു തുടര്‍ന്നു വന്നത്. ഇതേതുടര്‍ന്നാണ് കമ്മിഷന്‍ ഇടപെട്ടത്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ മന്ത്രിസഭാ യോഗങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button