സെല്‍ഫി പ്രേമികള്‍ ദുഖിക്കേണ്ടി വരുമെന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെല്‍ഫി എടുക്കുന്നത് കൂടിയാല്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രായം വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സെല്‍ഫികള്‍ ചര്‍മ്മത്തെ ബാധിക്കുമെന്നും ചുളിവുകള്‍ ഉണ്ടാകുമെന്നും ത്വക്ക്‌രോഗ വിദഗ്ധര്‍ പറയുന്നു.
സെല്‍ഫി എടുക്കുന്നതിലുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വെളിച്ചവും റേഡിയേഷനും മുഖത്ത് അടിക്കുന്നു. തുടര്‍ച്ചയായി ഇത്തരത്തില്‍ റേഡിയേഷന്‍ അടിക്കുന്നതിലൂടെ ത്വക്കിന്റെ പ്രായം കൂടാനും ചുളിവുകള്‍ വീഴാനും കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഫോണുകളില്‍ നിന്നുള്ള വൈദ്യുത കാന്തശക്തിയുള്ള റേഡിയേഷനുകള്‍ ത്വക്കിലെ ഡി.എന്‍.എയ്ക്ക് തകരാറുണ്ടാക്കുമെന്നും പുതിയ കോശങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയാത്ത രീതിയിലേക്ക് ത്വക്കിനെ നയിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments