Kerala

ജിഷയുടെ അമ്മയെ ബൈക്കിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് അമീറിന്റെ സുഹൃത്ത് ?

കൊച്ചി ● കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ നേരത്തെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്തും അയല്‍വാസിയുമായ അനാര്‍ ഹസന്‍ ആണെന്ന് സൂചന. 2015 നവംബര്‍ 18 നാണ് കൊലപാതക ശ്രമം നടന്നത്. ഈ സംഭവത്തിലെ പ്രതിയും ജിഷ വധക്കേസ് പ്രതിയുടേയും സുഹൃത്ത് ഒരാളാണെന്നാണ് സംശയം. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കി.

രാജേശ്വരിയെ നേരത്തെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ബൈക്ക് തടയുകയും താക്കോല്‍ പിടിച്ചുവാങ്ങി പോലീസില്‍ ഏല്‍പ്പിച്ചതും ജിഷയായിരുന്നു. അന്നത്തെ കേസിലെ എഫ്.ഐ.ആറില്‍ പറഞ്ഞിട്ടുള്ള അനാര്‍ ഹസ്സന്‍ (34) ആണ് കഴിഞ്ഞ ദിവസം ആസമിലെത്തി പോലീസ് ചോദ്യം ചെയ്ത അമീറുളിന്റെ സുഹൃത്ത് എന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസിന്റെ നിഗമനം അനുസരിച്ച് പ്രതി അമീറുളിന്റെ സുഹൃത്താണ് ഒരു വര്‍ഷം മുന്‍പുള്ള കേസില്‍ പിടിയിലായ അനാര്‍ എങ്കില്‍ അന്ന് പ്രതിയ്ക്ക് ഉണ്ടായിരുന്ന വൈരാഗ്യം അമീറുളിലൂടെ നടപ്പാക്കിയതാകാമെന്നും പോലീസ് സംശയിക്കുന്നു. സംഭവദിവസം സുഹൃത്തിന്റെ മുറിയില്‍ പോയിരുന്നു മദ്യപിച്ചിരുന്നതായി അമീറുള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

ആസമിലെത്തിയ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അനാര്‍ കടന്നു കളഞ്ഞിരുന്നു. കൊലപാതകത്തില്‍ ഇയാള്‍ക്കുള്ള പങ്കുമൂലമാകം ഇതെന്നും പോലീസ് സംശയിക്കുന്നു.

shortlink

Post Your Comments


Back to top button