കാസര്‍ഗോഡ് ● 15 വര്‍ഷം മുന്‍പ് മരിച്ചയാളുടെ ഖബറിടം വീണ്ടും തുറന്നപ്പോള്‍ കണ്ട കാഴ്ച ഏവരെയും അതിശയിപ്പിച്ചു. ഒരു കേടുപാടുപോലും സംഭവിക്കാതെ മൃതദേഹം അതുപോലെതന്നെയുണ്ട്. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. കഴിഞ്ഞ ദിവസം മരിച്ച ആയിഷ (80) യുടെ മൃതദേഹം അടക്കം ചെയ്യുന്നതിനായി പതിനഞ്ചു വര്‍ഷം മുന്‍പ് മരിച്ച ഇവരുടെ ഭര്‍ത്താവ് അഹമ്മദ് ഹാജിയുടെ ഖബറിടം തുറന്നപ്പോഴാണ് മൃതദേഹം അഴുകാത്ത നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനാളുകള്‍ തടിച്ചു കൂടി.
ഖബര്‍ തുറന്നപോള്‍ ആദ്യം തുണി കാണുകയും ഇത് വലിച്ചപ്പോള്‍ മൃതദേഹത്തിന്റെ കാല് പുറത്ത് കാണുകയുമായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപോള്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ മൃതദേഹം. തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് കുഴിയെടുത്താണ് ആയിഷയെ അടക്കം ചെയ്തത്. പഴയ ഖബറുകള്‍ തുറന്ന് വീണ്ടും മൃതദേഹം അടക്കം ചെയ്യുന്നത് പതിവാണ്. എന്നാല്‍ ആദ്യമായാണ് മൃതദേഹം അഴുകാത്ത നിലയില്‍ കാണപ്പെടുന്നതെന്ന് ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments