കൂത്താട്ടുകുളം ● കാമുകിക്കൊപ്പം ചായകുടിയ്ക്കുകയായിരുന്ന യുവാവിനെ ആദ്യ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ബസ് സ്റ്റാന്‍ഡിലിട്ട് തല്ലി. കഴിഞ്ഞദിവസം കൂത്തട്ടുകുളം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ഇടുക്കി സ്വദേശിയായ യുവാവിനാണ് മര്‍ദ്ദനമേറ്റത്. നെല്ലിക്കുഴി സ്വദേശിനിയും ഭര്‍തൃമതിയും അഞ്ച് വയസുള്ള കുട്ടിയുടെ അമ്മയുമായ യുവതിയോടൊപ്പം ബസ് സ്റ്റാന്‍ഡിലെ ബേക്കറിയില്‍ ചായ കുടിച്ചിരിക്കവേയാണ് സംഭവം.
യുവാവ് ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. ഇതിനിടെ ഇയാള്‍ നെല്ലിക്കുഴി സ്വദേശിനിയുമായി പ്രണയത്തിലാകുകയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് നെല്ലിക്കുഴി സ്വദേശിനിയുടെ ഭര്‍ത്താവ് കോട്ടപ്പടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പം യുവതിയെ പൊലീസ് കണ്ടെത്തി കൂത്താട്ടുകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ താന്‍ കാമുകനൊപ്പം മാത്രമേ പോവുകയുള്ളൂവെന്ന് നെല്ലിക്കുഴി സ്വദേശിനി അറിയിച്ചു. തുടര്‍ന്ന് കോടതി കാമുകനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ ഇരുവരും ചായ കുടിക്കാനിരിക്കുമ്പോഴാണ് യുവാവിന്റെ ആദ്യ ഭാര്യയും ബന്ധുക്കളും സ്ഥലത്തെത്തി യുവാവിനെ ബേക്കറിയില്‍ നിന്നും വലിച്ചിറക്കി ബസ് സ്റ്റാന്‍ഡിലിട്ട് പരസ്യമായി മര്‍ദ്ദിയ്ക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ യുവാവിന്റെ തലയ്ക്ക് പരിക്കേറ്റു. യാളുടെ പരാതിയില്‍ ഭാര്യ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments