Kerala

തലശേരി സംഭവത്തില്‍ ഷംസീറിനും പി.പി ദിവ്യക്കുമെതിരെ കേസേടുത്തു

തലശേരി ● തലശേരി സംഭവത്തില്‍ സിപിഎം എം.എല്‍എ എ.എന്‍. ഷംസീറിനും ഡിവൈഎഫ്‌ഐ നേതാവ് പി.പി. ദിവ്യക്കുമെതിരേ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തു. ഷംസീറിന്റെയും ദിവ്യയുടെയും ആരോപണങ്ങളെ തുടര്‍ന്നാണ് താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു. ദളിത് യുവതികള്‍ ജയിലിലടയ്ക്കപ്പെട്ട സംഭവം പെണ്‍കുട്ടികളില്‍ ഒരാളുടെ ആത്മഹത്യാശ്രമത്തോടെയാണ് വീണ്ടും ചൂടുപിടിച്ചത്.

ശനിയാഴ്ച രാത്രിയിലാണു ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാളായ അഞ്ജന ജീവനൊടുക്കാന്‍ ശ്രമിച്ചത്… ആരോപണങ്ങളെ തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച അഞ്ജനയ്ക്കെതിരേയും കേസെടുത്തു.പെണ്‍കുട്ടികളുടെ അറസ്റ്റിന് ശേഷം ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ എഎന്‍ ഷംസീര്‍ എംഎല്‍എയും പി പി ദിവ്യയും ഉള്‍പ്പെട്ട സിപിഐഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍മീഡിയയിലുടെ നടത്തിയ അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടിയാണ് പിതാവ് പരാതി നല്‍കിയത്.അറസ്റ്റിനേക്കാള്‍ തങ്ങളെ വേദനിപ്പിച്ചതും നേതാക്കളുടെയും അനുഭാവികളുടെയും വ്യാജ പ്രചാരണങ്ങളാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഷംസീര്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു.

കഴിഞ്ഞ 11നു വൈകുന്നേരം കുട്ടിമാക്കൂലിലെ കടയില്‍ സാധനം വാങ്ങാനെത്തിയ അഖിലയെയും അഞ്ജനയെയും ഡിവൈഎഫ്‌ഐ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിജിലിന്റെ നേതൃത്വത്തില്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുതായി യുവതികള്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ കയറി ഷിജിലി(27)നെ അടിക്കുകയും ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കേ സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button