കണ്ണൂര്‍: അഴീക്കല്‍ കടപ്പുറത്തെ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തില്‍ കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫ് പിടിയില്‍.ഒരു ബിയര്‍ പാര്‍ലറില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വ്യാജസിദ്ധനായ ഇയാള്‍ മാന്ത്രികചികിത്സക്കെന്ന വ്യാജേന കക്കാടുള്ള ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കിയിരുന്നു. ഇവരിൽ നിന്ന് കുഞ്ഞിനെ വാങ്ങിയാണ് കഴിഞ്ഞ ദിവസം കുറ്റിക്കാട്ടില്‍ തള്ളിയത്. പൊലീസ് കണ്ടെത്തിയ കുഞ്ഞ് ഇപ്പോള്‍ അമ്മത്തൊട്ടിലില്‍ വളരുകയാണ്. നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയ ഇയാള്‍ ലക്ഷങ്ങളാണ് സമ്പാദിച്ചത്.
ആസ്തമ രോഗത്തിന് ചികിത്സ തേടിയാണ് യുവതി സിദ്ധന്റെ അടുത്തെത്തിയത്. ദത്ത് നല്‍കാനാണെന്ന് പറഞ്ഞാണ് ഇയാള്‍ കുഞ്ഞിനെ വാങ്ങിയത്. ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളെ ചതിച്ച് ആഭരണങ്ങളും ഇയാള്‍ തട്ടിയെടുക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments