ഓസ്ട്രേലിയയില്‍ നിന്നുള്ള “ഹ്യൂമനിഹട്ട്” എന്ന സ്റ്റാര്‍ട്ട്-അപ്പ് കമ്പനി എല്ലാവര്‍ക്കും “പാര്‍പ്പിടവും മാന്യതയും” എന്ന ലക്ഷ്യത്തോടെ ചിലവ് തീരെ കുറഞ്ഞ സംവിധാനവുമായി രംഗത്ത്. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ പോര്‍ട്ടബിള്‍ ഹൗസിംഗ് സിസ്റ്റം ചിലവ് തീരെ കുറഞ്ഞതും ശക്തിമത്തായതുമാണ്.
ഈ ഹൗസിംഗ് സിസ്റ്റം വളരെ എളുപ്പത്തില്‍ മടക്കി ചെറുതാക്കി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാവുന്നതാണ്. ഒരു സാധാരണ ഷിപ്പിംഗ് കണ്ടെയ്നറില്‍ ഇത്തരം 16 ഹൗസിംഗ് യൂണിറ്റുകള്‍ വരെ ഉള്‍ക്കൊള്ളിക്കാം. ഒരു യൂണിറ്റിനും ഏകദേശം 20 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യവും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.
ഓരോ യൂണിറ്റും 22-അടി നീളവും 8-അടി പൊക്കവും ഉള്ളതും, ഊര്‍ജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിച്ചതുമാണ്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഭിത്തികള്‍ ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും സംരക്ഷണം നല്‍കത്തക്ക രീതിയില്‍ ഇന്‍സുലേറ്റ് ചെയ്തതുമാണ്. ഓരോ യൂണിറ്റിനും സ്വന്തമായി ജലശുദ്ധീകരണ സംവിധാനം, ഹീറ്റിംഗ് സംവിധാനം, സിങ്ക്, ഒരു ബെഞ്ച്, മേശ എന്നിവയുമുണ്ട്.
ഹ്യൂമനിഹട്ടിന്‍റെ വീഡിയോ ഡെമോണ്‍സ്ട്രേഷന്‍ കാണാം:
Post Your Comments