പനാജി: ലോകത്തെ ഏറ്റവും ചിലവേറിയ ആഡംബര ട്രെയിന്‍ “മഹാരാജാ എക്സ്പ്രസ്സ്” അടുത്ത വര്‍ഷത്തെ മണ്‍സൂണ്‍ മുതല്‍ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ക്കൂടി പോകുന്ന കൊങ്കണ്‍ പാത വഴി കേരളത്തിലേക്ക് ഓടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
“കൊങ്കണ്‍ ബെല്‍റ്റ് വഴി, പ്രത്യേകിച്ച് ഗോവയില്‍, ടൂറിസത്തിന്‍റെ സാധ്യതകള്‍ വളരെ വലുതാണ്. ലോകത്തെ ഏറ്റവും ചിലവേറിയ ആഡംബര ട്രെയിനായ “മഹാരാജാ എക്സ്പ്രസ്സ്” മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IRCTC)-യോട് ഞാന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു,” സുരേഷ് പ്രഭു പറഞ്ഞു.
വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി മഹാരാഷ്ട്രയിലെ ഖരെപഠാന്‍ വഴിപോകുന്ന റെയില്‍വേ ലൈനിനോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന റെയില്‍വേ സ്റ്റേഷന്‍റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു റെയില്‍വേ മന്ത്രി.
കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍, തുടര്‍ച്ചയായി, നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്ന “മഹാരാജാ എക്സ്പ്രസ്സ്” അടുത്ത മണ്‍സൂണ്‍ കാലത്ത് ഗോവ വഴി സര്‍വ്വീസ് നടത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
ഗോവ, കൊങ്കണ്‍, കര്‍ണാടക, കേരളം റൂട്ടില്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 150-കോടി രൂപ ചിലവില്‍ പുതുതായി 10 റെയില്‍വേ സ്റ്റെഷനുകളും നിര്‍മ്മിക്കുമെന്ന് സുരേഷ് പ്രഭു അറിയിച്ചു.
Post Your Comments