സീതത്തോട് : നാട്ടുകാരെ ഭീതിപ്പെടുത്തി പ്രതികാരം ചെയ്യാനിറങ്ങി ആണ്‍പുലി. ആങ്ങമൂഴി പാലത്തടിയാര്‍ പ്രദേശത്താണ് പുലിയിറങ്ങിയത്. പാലത്തടിയാര്‍ വനത്തില്‍ വച്ച് ഒരു സംഘം ആളുകള്‍ ഇണയെ വെടിവെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പുലി നാട്ടിലിറങ്ങിയത്.
പുലി നാട്ടിലിറങ്ങിയതോടെ ആങ്ങമൂഴി പാലത്തടിയാര്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആങ്ങമൂഴി പ്ലാപ്പള്ളി റോഡിലൂടെ യാത്ര ചെയ്യുന്ന ഇരുചക്രയാത്രക്കാരില്‍ പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഈ വഴിയിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങളുടെ മുമ്പിലും പുലി വഴിമുടക്കി നിന്നിരുന്നു.
തള്ളപ്പുലി കൊല്ലപ്പെട്ടതോടെ പുലിക്കുഞ്ഞിനെ കുറേ നാള്‍ ആണ്‍ പുലി കൊണ്ടു നടന്നിരുന്നു. എന്നാല്‍ സ്വയം ഭക്ഷണം കഴിക്കാന്‍ പ്രായമാകാത്ത പുലിക്കുഞ്ഞ് പാലു കിട്ടാതെ ചത്തു. ഇതും ആണ്‍ പുലിയുയെ പ്രകോപിപ്പിച്ചു. ആക്രമകാരിയായ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ നിരവധി തവണ പുലി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
Post Your Comments