ദുബായ് : ലോകത്തിലെ ഏറ്റവും വിലയേറിയ ടയര്‍ വിപണിയില്‍ വിറ്റു പോയി. നാല് കോടി രൂപയ്ക്കാണ് ദുബായില്‍ നാലു ടയറുകള്‍ വിറ്റു പോയത്. ദുബായിലെ സെഡ് ടയേര്‍സ് ആണ് ടയറിന്റെ നിര്‍മാതാക്കള്‍. ദുബായില്‍ നടന്ന റീഫെന്‍(REIFEN) ട്രേഡ് ഫെയറിലാണ് നാല് ടയറുകള്‍ 2.2 മില്യണ്‍ ദിര്‍ഹമിന്(4.01 കോടി രൂപ) വിറ്റുപോയത്.
സ്വര്‍ണവും വജ്രവും ഉപയോഗിച്ചാണ് ടയര്‍ നിര്‍മിച്ചിരിക്കുന്നത്. 24 ക്യാരറ്റ് സ്വര്‍ണവും തെരഞ്ഞെടുത്ത വജ്രവും ഉപയോഗിച്ചാണ് ടയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ടയര്‍ വിറ്റ് ലഭിച്ച പണം കമ്പനിയുടെ ഫൗണ്ടേഷനില്‍ നിക്ഷേപിക്കുമെന്ന് കമ്പനി സിഇഒ ഹര്‍ജീവ് കന്ദാരി അറിയിച്ചു. ലോകത്തിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കുമെന്ന് ഹര്‍ജീവ് വ്യക്തമാക്കി. ടയര്‍ ഇതിനോടകം ഗിന്നസ് ബുക്കിലും ഇടം പിടിച്ചു.
Post Your Comments