മസ്ക്കറ്റ് ● ഒമാനിലെ ഇബ്രിയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റിലായി. ഒമാന്‍ സ്വദേശികളാണ് റോയല്‍ ഒമാന്‍ പോലീസിന്റെ പിടിയിലായത്. കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഒമാനിലെ സുനീന പ്രദേശത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്ന കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പി (47) നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ജോണ്‍ ഫിലിപ്പിനെ കാണാതായത്. തനാമിനും ഫഹൂദിനും ഇടയില്‍ മസ്രൂക്ക് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി 9.40 ഓടെ പമ്പ് അടച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ജോണിന്റെ കാര്‍, ലേബര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പമ്പില്‍ തന്നെയുണ്ടായിരുന്നു. പമ്പിലെയും തൊട്ടടുത്ത കടയുടെയും കളക്ഷന്‍ തുകയായ 5,000 റിയാലും നഷ്ടമായിട്ടുണ്ട്. പമ്പിനുള്ളില്‍ രക്തതുള്ളികള്‍ തുടച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയും ഹാര്‍ഡ് ഡിസ്‌കും നഷ്ടപ്പെട്ടിട്ടുണ്ട്.
പമ്പില്‍ ജോണും ബാബു എന്ന മലയാളിയും ഒരു സ്വദേശിയുമാണ് ജോലിക്കുള്ളത്. മറ്റുള്ളവര്‍ അവധിയായതിനാല്‍ ജോണ്‍ മാത്രമാണ് ജോലിക്കുണ്ടായിരുന്നത്.
Post Your Comments