ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന പദവി ഇനി എംഎസ് ധോണിക്ക് സ്വന്തം. ഏകദിന ക്രിക്കറ്റില്‍ 350 ബാറ്റ്സ്മാന്മാരെയാണ് ധോണി പുറത്താക്കിയത്. ജസ്പ്രീത് ബുംറ എറിഞ്ഞ മുപ്പത്തിമൂന്നാം ഓവറില്‍ എല്‍ട്ടണ്‍ ചിഗുംബുരയെ ക്യാച്ചിലൂടെ പുറത്താക്കിയാണ് ധോണി റെക്കാര്‍ഡ് കുറിച്ചത്.
482 പുറത്താക്കലുകളുമായി കുമാര്‍ സംഗക്കാര, 472 ആയി ആദം ഗില്‍ക്രിസ്റ്റ്, അക്കൗണ്ടില്‍ 424 പുറത്താക്കലുമായി മുന്‍ സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ എന്നിവരാണ് ധോണിക്ക് മുന്നിലുള്ളവര്‍.
Post Your Comments