India

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമെതിരെ കെജ്‌രിവാള്‍

ന്യൂഡല്‍ഹി:രാഷ്ട്രപതി ബില്‍ തിരിച്ചയച്ചതു കേന്ദ്രത്തിന്റെ ശുപാര്‍ശ പ്രകാരമാണെന്നു കെജ്‌രിവാള്‍ ആരോപിച്ചു.പ്രതിപലം പറ്റുന്ന അധിക പദവിയില്‍നിന്ന് (ഓഫീസ് ഓഫ് പ്രോഫിറ്റ്) പാര്‍ലമെന്ററി സെക്രട്ടറി തസ്തിക ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ രാഷ്ട്രപതി ഒപ്പിടാതെ തിരിച്ചയച്ചതിനെ പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെജ്‌രിവാള്‍.മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരുടെ സ്ഥാനം വഹിക്കുമ്ബോള്‍ ഡല്‍ഹിയിലെ എംഎല്‍എമാരെ അയോഗ്യരാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കം,കെജ്‌രിവാള്‍ ആരോപിച്ചു.

പാര്‍ലമെന്ററി സെക്രട്ടറി പദവി കൂടി വഹിക്കുന്ന 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ നിയമസഭാംഗത്വം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് രാഷ്ട്രപതിക്കെതിരെയും മോദി സര്‍ക്കാരിനെതിരേയും ആരോപണം ഉന്നയിച്ച്‌ കെജ്‌രിവാള്‍ രംഗത്തെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രതിഫലം പറ്റുന്ന അധിക പദവികൂടി വഹിക്കുന്നുണ്െടങ്കില്‍ അയോഗ്യരാക്കപ്പെടുമെന്നാണ് ഭരണഘടനാ വ്യവസ്ഥ.ആം ആദ്മി പാര്‍ട്ടിയിലെ 21 എംഎല്‍എമാര്‍ക്ക് പാര്‍ലമെന്ററി സെക്രട്ടറി എന്ന അധിക പദവി കൂടി നല്‍കിയതിനു ശേഷമാണ് ഭരണഘടന വ്യവസ്ഥയ്ക്കു ഭേദഗതി വരുത്തുന്നതിനായി പ്രത്യേക ബില്‍ കൊണ്ടുവന്നത്.
എന്നാല്‍, ബില്ലിന്മേല്‍ കൂടുതല്‍ വിശദീകരണം നല്‍കാനാണ് രാഷ്ട്രപതി ഭവന്‍ ഡല്‍ഹിയിലെ നിയമ വകുപ്പിനോടു ആവശ്യപ്പെടുകയായിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ നീക്കത്തിനു പിന്നിലെന്നും കെജ്‌രിവാള്‍ ആരോപിച്ചു. എഴുപതംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്കു 67 എംഎല്‍എമാരാണുള്ളത്. 21 പേര്‍ അയോഗ്യരായാലും സര്‍ക്കാരിനു പ്രതിസന്ധിയുണ്ടാവില്ല. എന്നാല്‍, വീണ്ടും വോട്ടെടുപ്പുണ്ടായാല്‍ അതു പ്രതികൂലമാകുമെന്നു പാര്‍ട്ടി വിലയിരുത്തുന്നു.

shortlink

Post Your Comments


Back to top button